ആദായനികുതി പൊതു ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
ആദായനികുതി പൊതു ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ഇടുക്കി: ആദായനികുതി വകുപ്പിന്റെയും രാജകുമാരി അകോക്‌സ് ടാക്‌സ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആദായവികുതി പൊതു ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാര്‍ഷിക വരുമാനത്തിലെ നികുതി,വ്യവസായ വരുമാനത്തിലെ നികുതി ,ശമ്പളനികുതി മറ്റ് ഇതര നികുതികളെ കുറിച്ചുള്ള സെമിനാര്‍ കൊച്ചി ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ അനിത ദേവി ഉദ്ഘാടനം ചെയ്തു. ആദായനികുതിയെ കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.
ആദായനികുതി വകുപ്പ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം ചന്ദ്രന്‍, ജോബി കുര്യന്‍, ഇ കെ രാജു , എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. കര്‍ഷകര്‍, വ്യാപാരികള്‍, സംരംഭകര്‍, വ്യവസായികള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി നിരവധിപേര്‍ സെമിനാറില്‍ പങ്കെടുത്തു. അക്കോക്‌സ് ടാക്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറിന് സുബിന്‍ ചാക്കോ,വന്ദന സുബിന്‍,ജോമിയ ജോസഫ്,ഡയാന ജോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






