മൂന്നാറില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ എക്‌സൈസ് പരിശോധന: ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി
മൂന്നാറില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ എക്‌സൈസ് പരിശോധന: ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ഇടുക്കി: മൂന്നാറിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തി. ഇന്റലിജന്‍സ് ജോയിന്റ് എക്സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം 'ഓപ്പറേഷന്‍ റെഡ് സോണി'ന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവ്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. മൂന്നാര്‍, ദേവികുളം, പഴയ മൂന്നാര്‍, പോതമേട് എന്നിവിടങ്ങളിലെ ഹോട്ട്സ്പോട്ടുകളിലാണ് ഇടുക്കി എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും മൂന്നാര്‍ സര്‍ക്കിള്‍, ദേവികുളം റേഞ്ച് ടീമുകളുംചേര്‍ന്ന് പരിശോധിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരി വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടുകള്‍ രൂപംകൊള്ളുന്നതായുള്ള എക്സൈസ് ഇന്റലിജന്‍സിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഈ കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാണെന്നും തുടര്‍പരിശോധന ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐബി എക്സൈസ് ഇന്‍സ്പെക്ടര്‍ അജീബ്, ദേവികുളം റേഞ്ച് ഇന്‍സ്പെക്ടര്‍ വിഷ്ണു ടി ജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
What's Your Reaction?