വിദേശ മദ്യവുമായി ചെമ്മണ്ണാര്‍ സ്വദേശി അറസ്റ്റില്‍
വിദേശ മദ്യവുമായി ചെമ്മണ്ണാര്‍ സ്വദേശി അറസ്റ്റില്‍
ഇടുക്കി: ചെമ്മണ്ണാറില്‍ ചില്ലറ വില്‍പ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ഏഴരയേക്കര്‍ കൊച്ചുപുരയ്ക്കല്‍ സിജോ എബ്രഹാം ആണ് അറസ്റ്റിലായത്. ഉടുമ്പന്‍ചോല റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ പി ജി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇത് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിശോധനകളില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ രാധാകൃഷ്ണന്‍, കെ. അരുണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്തോഷ് തോമസ്, അമല്‍നാഥ്, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

