ഉപ്പുതറ സിഎച്ച്‌സിക്ക് മുമ്പില്‍ ബിജെപി രാപ്പകല്‍ സമരം നടത്തി
ഉപ്പുതറ സിഎച്ച്‌സിക്ക് മുമ്പില്‍ ബിജെപി രാപ്പകല്‍ സമരം നടത്തി

ഇടുക്കി: ഉപ്പുതറ സിഎച്ച്‌സി തരം താഴ്ത്തുന്നതിനെതിരെ ബിജെപി നടത്തി വന്ന രാപ്പകല്‍ സമരം അവസാനിച്ചു. സമാപന സമ്മേളനം മുന്‍ എംഎല്‍എ പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പട്ടയം തരാമെഎന്ന് പറയുന്നതല്ലാതെ അതിനുവേണ്ടിയുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ആരോഗ്യ മേഖല പാടെ തകര്‍ന്ന നിലയിലാണ്. വന്യജീവികളുടെ ആക്രമണം തടയുന്നതിനുവേണ്ടി ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയെ ഇത്തരത്തില്‍ തരംതാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പുതറ സിഎച്ച്‌സിയുടെ പദവി തിരികെ നല്‍കുക, ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നിന്റെ ലഭ്യത കുറവ് പരിഹരിക്കുക, രാത്രിയില്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക, സ്ഥിരമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ബി.ജെ.പി എലപ്പാറ മുന്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍ അധ്യക്ഷനായി. ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കെ രാജപ്പന്‍, സ്റ്റീഫന്‍ ഐസക്, ജെയിംസ് തോക്കോബില്‍, എന്‍ ഹരി,വി സി വര്‍ഗീസ്, എം വി മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






