ചിന്നക്കനാല്‍ പഞ്ചായത്തില്‍ നടക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫ് മാര്‍ച്ചും ഉപരോധവും നടത്തി
ചിന്നക്കനാല്‍ പഞ്ചായത്തില്‍ നടക്കുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫ് മാര്‍ച്ചും ഉപരോധവും നടത്തി

ഇടുക്കി: ചിന്നക്കനാലിലെ ലൈഫ് ഭവന പദ്ധതിയില്‍ നിന്ന് നാട്ടുകാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി അംഗങ്ങള്‍ ലൈഫ് മിഷന് പരാതി നല്‍കിയെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ സമരം നടത്തി. നിര്‍മാണ നിരോധനം നിലനില്‍ക്കുന്ന ചിന്നക്കനാലില്‍ ലൈഫ് പദ്ധതിയില്‍ വീട് നിര്‍മി്ക്കുന്നതിന് റവന്യൂ വകുപ്പിന്റെ എന്‍ഓസി ആവശ്യമാണ്. ഏതാനും വര്‍ഷങ്ങളായി അര്‍ഹതപ്പെട്ട പലര്‍ക്കും എന്‍ഓസി ലഭിക്കാത്തതിനാല്‍ പദ്ധതി പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞയിടെ എന്‍ഓസി ലഭ്യമായതിനെ തുടര്‍ന്ന് ചില വീടുകളുടെ നിര്‍മാണം ആരംഭിച്ചിരുന്നു. ഇതോടെയാണ് ചില പഞ്ചായത്ത് അംഗങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയത്. ഇതിനെതിരെയും പഞ്ചായത്തില്‍ നടക്കുന്ന വിവിധ ജനദ്രോഹ നടപടികള്‍ക്കെതിരെയും യുഡിഎഫ് പ്രതിഷേധ മാര്‍ച്ചും ഉപരോധവും നടത്തി. ചില വാര്‍ഡുകളില്‍ വീട് നിര്‍മാണം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ആവശ്യമായ രേഖകള്‍ അടക്കം ലഭ്യമാക്കാന്‍ ഭരണ സമിതിയിലെ അംഗങ്ങള്‍ ശ്രമി്ക്കാത്തതാണ് ഇതിന് കാരണമെന്നും ഇവര്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമി്ക്കുകയാണെന്നും സിപിഐഎം ഏരിയ കമ്മിറ്റി ആരോപിച്ചു ചിന്നക്കനാലില്‍ ഇടതുപക്ഷത്തിലെ ഭിന്നത മൂലം, മുമ്പ് ഭരണം കോണ്‍ഗ്രസില്‍ എത്തുകയായിരുന്നു. പിന്നീട് ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമവായം രൂപപെടുത്തി ഭരണം വീണ്ടും പിടിച്ചെടുത്തു. നിലവില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തതോടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം കൂടിയാണ് ഇല്ലാതായത്.
What's Your Reaction?






