പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പിഡീപ്പിച്ച 19കാരന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പിഡീപ്പിച്ച 19കാരന്‍ അറസ്റ്റില്‍

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പിഡീപ്പിച്ച കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി അറസ്റ്റില്‍. പശുമല സ്വദേശി കാളിദാസ് (19) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ പെണ്‍കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തമിഴ്‌നാട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രണയം നടിച്ച് കാളിദാസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും തമിഴ്‌നാട്ടിലെ ബന്ധുവിന്റെ വീട്ടില്‍ താമസിപ്പിക്കുകയും ഇവിടെവെച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് കാളിദാസിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ സുവര്‍ണകുമാര്‍, എസ്‌ഐ ടി എസ് ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
What's Your Reaction?






