അതിഥി തൊഴിലാളിയെ പീഡിപ്പിച്ച കട്ടപ്പന സ്വദേശി അറസ്റ്റില്‍
അതിഥി തൊഴിലാളിയെ പീഡിപ്പിച്ച കട്ടപ്പന സ്വദേശി അറസ്റ്റില്‍

ഇടുക്കി: അതിഥി തൊഴിലാളിയെ പീഡിപ്പിച്ച കട്ടപ്പന സ്വദേശി പിടിയില്‍. വള്ളക്കടവ് കരിമ്പാനിപ്പടി സുചീന്ദ്രത്ത് രാജേഷ് രാമചന്ദ്രനാണ് അറസ്റ്റിലായത്. പുളിയന്‍മലയില്‍ ജോലി ചെയ്യുകയായിരുന്ന 42കാരിയായ അസം സ്വദേശിനിക്കും ഭര്‍ത്താവിനും മറ്റൊരു ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് രാജേഷ് ഇവരെ സമീപിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിന് എറണാകുളത്ത് ജോലി നല്‍കി. രണ്ടുദിവസം കഴിഞ്ഞ് തൃശൂരിലെത്തിക്കാമെന്ന് പറഞ്ഞ് ഇവരെ കട്ടപ്പനയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട മധ്യവയസ്‌ക കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. കട്ടപ്പന എസ്എച്ച്ഒ ടി.സി.മുരുകന്‍, എസ്‌ഐ എബി ജോര്‍ജ്, സിപിഒമാരായ ബിജു കെ.എം., സോഫിയ കെ എസ്., എസ്‌സിപിഒമാരായ ശ്രീജിത്ത് വി.എം., അല്‍ ബാഷ് പി.രാജു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






