കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കള്‍ വാഹനം നിര്‍ത്തുകയും ഫൈസല്‍ ഒഴികെയുള്ളവര്‍ പുറത്തിറങ്ങുകയും ചെയ്തു. ഈ സമയം കാര്‍ ഉരുണ്ടുനീങ്ങി 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.
What's Your Reaction?






