മാങ്കുളം വിരിപാറയില്‍ മിനി ബസ് മറിഞ്ഞ് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്
മാങ്കുളം വിരിപാറയില്‍ മിനി ബസ് മറിഞ്ഞ് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്

ഇടുക്കി: കല്ലാര്‍- മാങ്കുളം റോഡില്‍ വിരിപാറയ്ക്കുസമീപം മിനി ബസ് മറിഞ്ഞ് വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. തമിഴ്നാട്ടില്‍നിന്നുള്ള 25 അംഗ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരിപാറക്കും കൈനഗിരിക്കുമിടയില്‍ ഇറക്കത്തില്‍ ബസ് നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസുംചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനത്തിനുള്ളില്‍ രണ്ടുപേര്‍ കുടുങ്ങിയിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി ഇവരെ പുറത്തെടുത്തു. അപകടത്തില്‍ ബസിനും കേടുപാട് സംഭവിച്ചു.
What's Your Reaction?






