അഡ്വ. ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചു
അഡ്വ. ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചു

ഇടുക്കി: ഇടത് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി.കാഞ്ചിയാർ ലോക്കൽ കമ്മറ്റിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൽത്തൊട്ടി ജങ്ഷനിൽ ഒട്ടിച്ചിരുന്ന പോസ്റ്ററുകളാണ് ശനിയാഴ്ച്ച രാത്രിയിൽ അജ്ഞാതർ നശിപ്പിച്ചത്. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും പോസ്റ്ററുകൾ നശിപ്പിച്ചത് കൊണ്ട് പിന്നോട്ട് പോകില്ലെന്നും കാഞ്ചിയാർ ലോക്കൽ കമ്മറ്റി ഭാരവാഹികളായ വി വി ജോസ് , വി.വി അഭിലാഷ് എന്നിവർ പറഞ്ഞു.
What's Your Reaction?






