ഓണത്തിന് ഒരു മുറം പച്ചക്കറി പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് പച്ചക്കറിത്തൈ വിതരണം നടത്തി
ഓണത്തിന് ഒരു മുറം പച്ചക്കറി പാറത്തോട് സര്‍വീസ് സഹകരണ ബാങ്ക് പച്ചക്കറിത്തൈ വിതരണം നടത്തി

ഇടുക്കി: പാറത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെയും കൊന്നത്തടി എഡിഎസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പച്ചക്കറി തൈ വിതരണം നടത്തി. ബാങ്ക് ഹാളില്‍ കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റനീഷ് ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീകള്‍ വഴി തക്കാളി, വഴുതന, കൊമ്പന്‍ മുളക്, ചീര, പയര്‍ എന്നീ അഞ്ചിനം തൈകള്‍ വിതരണം ചെയ്തത്. ജൈവ പച്ചക്കറി കൃഷി ഫലപ്രദമായി നടത്തുന്നതെങ്ങനെ എന്ന വിഷയത്തില്‍ ഇരട്ടയാര്‍ സിആര്‍ ഹൈടെക് നേഴ്‌സറി ഉടമ ബിജു ചുക്കറമ്പേല്‍ ക്ലാസെടുത്തു. ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍ അധ്യക്ഷനായി. സെക്രട്ടറി ടി സി രാജശേഖരന്‍ നായര്‍, കൊന്നത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സാലി കുര്യാച്ചന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമംഗല വിജയന്‍, പഞ്ചായത്തംഗം റ്റി കെ കൃഷ്ണന്‍കുട്ടി, ഭരണ സമിതിയംഗങ്ങളായ എം ആര്‍ രഞ്ജിത്ത്, പി എന്‍ ശശി, എഡിഎസ്, സിഡിഎസ്, ഭാരവാഹികള്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






