മക്കള്‍ കൈവെടിഞ്ഞ വൃദ്ധ ദമ്പതികള്‍ക്ക് സംരക്ഷണമൊരുക്കി പാമ്പാടുംപാറ പഞ്ചായത്ത്
മക്കള്‍ കൈവെടിഞ്ഞ വൃദ്ധ ദമ്പതികള്‍ക്ക് സംരക്ഷണമൊരുക്കി പാമ്പാടുംപാറ പഞ്ചായത്ത്

ഇടുക്കി: മക്കള്‍ ഉപേക്ഷിച്ച വയോധിക്കര്‍ക്ക് സംരക്ഷണമൊരുക്കി ജനപ്രതിനിധികള്‍. പാമ്പാടുംപാറ പഞ്ചായത്താണ് വൃദ്ധ ദമ്പതികളെ മുരിക്കാശേരിയിലെ പാലിയേറ്റിവ് കെയറിലേയ്ക്ക് മാറ്റിയത്.
പാമ്പാടുംപാറ പഞ്ചായത്തില്‍ താന്നിമൂട്ടില്‍ ചാലില്‍ കരുണാകരന്‍ തങ്കമ്മ എന്നിവര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. മൂന്ന് മക്കളുള്ള ഇവരെ ആരും സംരക്ഷിക്കുന്നില്ലായിരുന്നു. തങ്കമ്മ കിടപ്പ് രോഗിയുമാണ്. ദമ്പതികളുടെ ദുരവസ്ഥ അറിഞ്ഞ പഞ്ചായത്തംഗം മിനി മനോജ് പലതവണ മക്കളോട് സംസാരിച്ചെങ്കിലും ഇവരെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. പഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേകൂറ്റിനേയും നെടുങ്കണ്ടം പൊലിസിലും സാമൂഹ്യ നീതി വകുപ്പിലും വിവരം അറിയിച്ചു. തുടര്‍ന്ന് മുരിക്കാശേരി പാലിയേറ്റിവ് കെയര്‍ സെന്ററില്‍ വിവരം അറിയിക്കുകയും സന്നദ്ധപ്രവര്‍ത്തകരും ജനപ്രതിനിധികളും എസ് ഐ ലിജോയും ചേര്‍ന്ന് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
What's Your Reaction?






