മേലേചിന്നാറില്‍ ഓണാഘോഷം നടത്തി
മേലേചിന്നാറില്‍ ഓണാഘോഷം നടത്തി

ഇടുക്കി: മേലേചിന്നാര്‍ നവജീവന്‍ പബ്ലിക് ലൈബ്രറിയും പ്രദേശവാസികളും ചേര്‍ന്ന് ഓണാഘോഷ പരിപാടികള്‍ നടത്തി. ചിന്നാറോണം 2ഗ25 എന്ന പേരില്‍ നടത്തിയ പരിപാടികളുടെ സമാപന സമ്മേളനം വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കൂട്ടയോട്ടം, അത്തപ്പൂക്കളം, പെനാല്‍റ്റി ഷൂട്ടൗട്ട്, പുരുഷന്മാര്‍ക്ക് സാരി ചുറ്റല്‍, പഞ്ചഗുസ്തി, ഓണപ്പാട്ട്, നാടന്‍പാട്ട് മിസ്റ്റര്‍ & മിസിസ് മേലേചിന്നാര്‍, മലയാളി മങ്ക, മാവേലി മത്സരം, പുരുഷ വനിത ടീനേജ് ടീമുകള്‍ക്കുള്ള വടംവലി മത്സരം തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അഭിനയരംഗത്തും സംവിധാന രംഗത്തും ശ്രദ്ധേയനായ വിക്ടര്‍ ആദത്തെയും, അധ്യാപക ദിനത്തോട് അനുബന്ധിച്ച് അധ്യാപകരെയും വേദിയില്‍ ആദരിച്ചു. ഹൈറേഞ്ചില്‍ വിദ്യാഭ്യാസരംഗത്തും കലാരംഗത്തും നിസ്തുലമായ സേവനങ്ങള്‍ സമര്‍പ്പിച്ച മാത്തുകുട്ടി ബഥേലിന്റെ പാവന സ്മരണയ്ക്കായി ഓണപ്പാട്ട് മത്സരത്തിന് നവജീവന്‍ പബ്ലിക് ലൈബ്രറി നല്‍കുന്ന എവറോളിങ് ട്രോഫിയും എസ് എന്‍ ബാലവേദി ആന്‍ഡ് റേഡിയോ ക്ലബ് നല്‍കുന്ന ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് സമ്മാനിച്ചു. ലൈബ്രറി പ്രസിഡന്റ് ടോമി തെങ്ങുംപള്ളി അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം എബി തോമസ്, പഞ്ചായത്തംഗങ്ങളായ മിനി സിബിച്ചന്‍, റെജി ഇടിയാകുന്നേല്‍, സജി പേഴത്തുവയലില്‍, ബഥേല്‍ സെന്റ് ജേക്കബ് പള്ളി വികാരി ഫാ.ജോസഫ് നടുപറമ്പില്‍, മുരിക്കാശേരി എസ്‌ഐ ജോസഫ് കെ വി, ഷാജി കറ്റിയാമല, മാത്തുക്കുട്ടി ഇടയിടം, വില്‍സണ്‍ ചേനപ്പാടി, മിനി സാബു, ദീപക് കൊച്ചുപുരയ്ക്കല്‍, ബെന്നി വേഴാമ്പശേരി, ബിനു പി ആര്‍, സിബിച്ചന്‍ കൊട്ടാരത്തില്‍, നൈജു കാക്കാനി, ജിതിന്‍ മൈലയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് അടിമാലി പ്രണവം ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും നടത്തി.
What's Your Reaction?






