വണ്ടിപ്പെരിയാര്‍ മസ്ജിദുള്‍ നൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി
വണ്ടിപ്പെരിയാര്‍ മസ്ജിദുള്‍ നൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി

ഇടുക്കി: മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ മസ്ജിദുള്‍ നൂര്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി. 2,3 തീയതികളില്‍ നടത്തിയ മദ്രസാ വിദ്യാര്‍ഥികളുടെ കലാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കി. ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിഷയങ്ങളില്‍ മുഴുവന്‍ എ പ്ലസ് നേടിയ ജമാഅത്തിലെ അംഗങ്ങളുടെ മകള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കി. വണ്ടിപ്പെരിയാര്‍ മസ്ജിയന്നൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി എച്ച് തമ്പി റാവുത്തര്‍ അധ്യക്ഷനായി. വണ്ടിപ്പെരിയാര്‍ മസ്ജിദുന്നൂര്‍ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് ഷാ മൗലവി, ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹാജി വി എം നൗഷാദ്, മൈദീന്‍കുട്ടി ഹാജി, റിയാസ് പി ഹമീദ്, കെ പി റഹീം, പി എസ് നാഗുര്‍ മീരന്‍, ഹാജി ഗാഫുര്‍ ഖാന്‍ ഗാന്ധി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






