പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥികളുടെ എന്‍എസ്എസ് ക്യാമ്പ് സമാപിച്ചു
പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ഥികളുടെ എന്‍എസ്എസ് ക്യാമ്പ് സമാപിച്ചു

ഇടുക്കി: പാലാ സെന്റ് തോമസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സെമിനാര്‍, വിവിധതരത്തിലുള്ള ശുചീകരണ പരിപാടികള്‍, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, ഫ്‌ളാഷ് മോബുകള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ നടത്തിയത്. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ തയാറാക്കിയ മാഗസിനിന്റെ പ്രകാശനവും നടന്നു. പരിപാടിയില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാലയില്‍,
പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റ മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






