ശാന്തൻപാറയിൽ സിഎച്ച്ആറിലെ മരംമുറിക്കൽ: ആലപ്പുഴ സ്വദേശിക്കെതിരെ വനംവകുപ്പ് കേസെടുത്തു
ശാന്തൻപാറയിൽ സിഎച്ച്ആറിലെ മരംമുറിക്കൽ: ആലപ്പുഴ സ്വദേശിക്കെതിരെ വനംവകുപ്പ് കേസെടുത്തു

ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയിലെ സിഎച്ച്ആര്‍ ഭൂമിയില്‍നിന്ന് 800ലേറെ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ നടപടിയുമായി വനംവകുപ്പ്. സ്ഥലമുടമ ആലപ്പുഴ സ്വദേശി റെജി വര്‍ഗീസിനെതിരെ കേസെടുത്തു. റെജി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള പേത്തൊട്ടി ഉച്ചിലുക്കുത്തിലുള്ള 43 ഹെക്ടര്‍ സിഎച്ച്ആര്‍ ഭൂമിയിലുള്‍പ്പെടുന്ന 40 ഏക്കര്‍ സ്ഥലത്ത് നിന്നാണ് മരങ്ങള്‍ മുറിച്ചത്. ഉടമ സ്ഥലം അടിമാലി സ്വദേശിക്കു പാട്ടത്തിനു നല്‍കുകയും തുടര്‍ന്നായിരുന്നു മരംമുറിച്ച് കടത്തിയത്. പാട്ടക്കരാറിന്റെ പകര്‍പ്പ് ഹാജരാക്കിയതിനെ തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭൂമി പാട്ടത്തിനെടുത്ത ആളെയും മരം മുറിച്ച തൊഴിലാളികളെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കും. ഇവിടെ നിന്ന് മുറിച്ച് കടത്തിയ 50 മെട്രിക് ടണ്‍ മരങ്ങള്‍ വനംവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെ മണ്ണിളക്കുകയും കുളം നിര്‍മിക്കുകയും ചെയ്തിട്ടുമുണ്ട്. ഇതിന് ഉപയോഗിച്ച 4 മണ്ണുമാന്തിയന്ത്രങ്ങളും വനംവകുപ്പ് പിടിച്ചെടുത്തു.
What's Your Reaction?






