മസ്റ്ററിങ്ങില്‍ പിഴവ്: വിധവയ്ക്ക് ആറുമാസത്തെ പെന്‍ഷന്‍ മുടങ്ങിയതായി പരാതി
മസ്റ്ററിങ്ങില്‍ പിഴവ്: വിധവയ്ക്ക് ആറുമാസത്തെ പെന്‍ഷന്‍ മുടങ്ങിയതായി പരാതി
ഇടുക്കി: മസ്റ്ററിങ്ങില്‍ പഞ്ചായത്ത് അധികൃതര്‍ വരുത്തിയ പിഴവിനെ തുടര്‍ന്ന് വിധവയ്ക്ക് ആറുമാസത്തെ പെന്‍ഷന്‍ നഷ്ടമായതായി പരാതി. പശുപ്പാറ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന മംഗലപ്പള്ളില്‍ സിസിലി ജോസഫിനാണ് 9600 രൂപ നഷ്ടമായത്. തുക വീണ്ടെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സിസിലി കലക്ടര്‍ക്കും പഞ്ചായത്തിലും പരാതി നല്‍കി.
പെന്‍ഷന്‍ മുടങ്ങിയതോടെ ദൈനംദിന ആവശ്യങ്ങള്‍ പോലും മുടങ്ങിയെന്ന് ഇവര്‍ പറയുന്നു. ഭര്‍ത്താവ് ജോസഫിന്റെ മരണശേഷം ഉപ്പുതറ പഞ്ചായത്തില്‍ പെന്‍ഷന്‍ അപേക്ഷ നല്‍കി. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാരേഖകളും നല്‍കിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതില്‍ അധികൃതര്‍ വരുത്തിയ പിഴവ് മൂലം, സമീപവാസി ലക്ഷ്മി കറുപ്പയ്യയ്ക്കാണ് പെന്‍ഷന്‍ അനുവദിച്ചത്. ഇത് പരിഹരിച്ചെങ്കിലും അധികൃതര്‍ വീണ്ടും പിഴവ് വരുത്തിയതായി സിസിലി ആരോപിക്കുന്നു.
ഓഫീസില്‍ പലതവണ കയറിയിറങ്ങിയിട്ടും നടപടിയില്ല. കൊളുന്ത് നുള്ളിവിറ്റാണ് ഉപജീവനം നടത്തുന്നത്. അതേസമസയം മസ്റ്ററിങ്ങിലെ തകരാര്‍ പരിഹരിച്ചെന്നും സിസിലിക്ക് പെന്‍ഷന്‍ കിട്ടുമെന്നും പറഞ്ഞു.
What's Your Reaction?

