വെള്ളാപ്പള്ളിക്കെതിരായ അപവാദപ്രചാരണം: എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ കുമളിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
വെള്ളാപ്പള്ളിക്കെതിരായ അപവാദപ്രചാരണം: എസ്എന്‍ഡിപി യോഗം പീരുമേട് യൂണിയന്‍ കുമളിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അപവാദ പ്രചാരണത്തിനെതിരെ പീരുമേട് യൂണിയന്‍ കുമളിയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യൂണിയന്‍ സെക്രട്ടറി കെ പി ബിനു ഉദ്ഘാടനംചെയ്തു. ഹോളിഡേ ഹോം പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ വിവിധ ശാഖകളില്‍ നിന്ന് അംഗങ്ങളും ഭാരവാഹികളും പോഷക സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹാരിസും ചില മാധ്യമങ്ങളും സംഘടിതമായി അപവാദപ്രചരണം നടത്തുന്നതായി നേതാക്കള്‍ ആരോപിച്ചു. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു. യൂണിയന്‍ ആക്ടിങ് പ്രസിഡന്റ് പി കെ രാജന്‍ അധ്യക്ഷനായി. യൂണിയന്‍ നേതാക്കളായ പി കെ സന്തോഷ്, പി എസ് ചന്ദ്രന്‍, പി കെ ഗോപി, സദന്‍ രാജന്‍, സിന്ധു വിനോദ്, അമ്പിളി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തിനുശേഷം അപവാദപ്രചരണം നടത്തിയവരുടെ കോലവും കത്തിച്ച് പ്രതിഷേധിച്ചു.
What's Your Reaction?