കട്ടപ്പന കൊച്ചുതോവാളയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമികള്‍: സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്: 10 പേര്‍ അറസ്റ്റില്‍
കട്ടപ്പന കൊച്ചുതോവാളയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമികള്‍: സ്ത്രീകള്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്: 10 പേര്‍ അറസ്റ്റില്‍

ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയില്‍ ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 10 അംഗ അക്രമി സംഘത്തെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചുതോവാള പള്ളിവാതുക്കല്‍ ടോമി, ഭാര്യ മേരിക്കുട്ടി ഊവന്‍മലയില്‍ സജി, കുമ്പക്കാട്ട് ഷിബു, സിപിഐഎം കൊച്ചുതോവാള ബ്രാഞ്ച് സെക്രട്ടി ജിലിമോന്‍ കെ.ജി., കൊല്ലംപറമ്പില്‍ ദീപു, ഇദ്ദേഹത്തിന്റെ മാതാവ് ഓമന, അഛന്‍ പരമേശ്വരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ലഹരി സംഘത്തില്‍പ്പെട്ട യുവാക്കള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് നാട്ടുകാരെ വീട്ടില്‍ കയറി ആക്രമിച്ചത്. പരിക്കേറ്റവര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി അക്രമം നടത്തിയ സംഘത്തിലെ 10പേരെ കസ്റ്റഡിയില്‍ എടുത്തു. പുത്തന്‍പുരയ്ക്കല്‍ വിഷ്ണു വിജയന്‍, കളിക്കല്‍ ശ്രീനാഥ്, വണ്ടളകുന്നേല്‍ അഭിജിത്ത്, ഇളംതുരുത്തിയില്‍ ഷെബിന്‍ മാത്യു, പാലക്കല്‍ സോബിന്‍ ജോസഫ്, മുട്ടേടത്ത് മഠത്തില്‍ ബിബിന്‍ മാത്യു, എബിന്‍ മാത്യു പുല്‍പ്പാറയില്‍ സഞ്ജയ്, ഓണാട്ട് രാഹുല്‍, വഴുവനകുന്നേല്‍ ശരത് എന്നിവരാണ് അറസ്റ്റിലായത്. കമ്പിവടി, കോടാലി തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതികള്‍ അക്രമം നടത്തിയത്. പരിക്കേറ്റവര്‍ വീട്ടിലുണ്ടായിരുന്നവും കൊച്ചുതോവാളയില്‍ ഓരോ ആവശ്യങ്ങള്‍ക്കായി എത്തിയവരും ഓട്ടോറിക്ഷാ തൊഴിലാളികളും ഉള്‍പ്പെടുന്നു. ബ്രാഞ്ച് സെക്രട്ടറി ജിലി മോന് കണ്ണിനാണ് ഗുരുതര പരിക്കേറ്റത്. അക്രമി സംഘത്തില്‍ ഏകദേശം 16 പേര് ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






