എന്‍ആര്‍സിറ്റി എസ് എന്‍ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
എന്‍ആര്‍സിറ്റി എസ് എന്‍ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: എന്‍ആര്‍സിറ്റി എസ് എന്‍ വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 62-ാം വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ ഡി.ബിന്ദുമോള്‍, ഇ.കെ ജിജിമോന്‍, വി.ബി ബിന്ദു എന്നിവര്‍ക്കുള്ള യാത്രയയപ്പും നടന്നു. എംഎം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ കെ.പി ജെയിന്റെ അധ്യക്ഷനായി. എസ്എന്‍ഡിപി രാജാക്കാട് യൂണിയന്‍ പ്രസിഡന്റ് എം.ബി ശ്രീകുമാര്‍ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് മുഖ്യപ്രഭാഷണം നടത്തി. ജി. അജയന്‍ സ്റ്റേജ് സമര്‍പ്പണം നടത്തി. കെ.എസ് ലതീഷ്‌കുമാര്‍ പ്രതിഭകളെ അനുമോദിച്ചു. രാജാക്കാട് എസ്എച്ച്ഒ വി.വിനോദ്കുമാര്‍ മികച്ച സിപിഒക്കുള്ള അനുമോദനം നടത്തി. പ്രിന്‍സിപ്പല്‍ ഒ എസ് റെജി സ്വാഗതവും, ഹെഡ്മാസ്റ്റര്‍ കെ.ആര്‍ ശ്രീനി റിപ്പോര്‍ട്ടും, സ്റ്റാഫ് സെക്രട്ടറി എം.പി വിഷാദ് നന്ദിയും അര്‍പ്പിച്ചു. കിങ്ങിണി രാജേന്ദ്രന്‍,സി.ആര്‍ രാജു,ബിജി സന്തോഷ് എന്നിവര്‍ സംസാരിച്ചു. ഉച്ചകഴിഞ്ഞ് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കലാസന്ധ്യ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഏഷ്യനെറ്റ് പത്തരമാറ്റ് ഫെയിം ലക്ഷ്മി കീര്‍ത്തന വിശിഷ്ടാതിഥിയായി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഫാഷന്‍ ഷോയും നടത്തി.
What's Your Reaction?






