വൃക്ക രോഗികള്‍ക്ക് സഹായവുമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്
വൃക്ക രോഗികള്‍ക്ക് സഹായവുമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്

ഇടുക്കി: വൃക്കരോഗികള്‍ക്ക് സഹായവുമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയാലിസിസ് ആവശ്യമായ രോഗികള്‍ക്ക് ആഴ്ച്ചയില്‍ 1000 രൂപ വിതം നല്‍കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി പ്രസിഡന്റ് കെ.എം. ഉഷ പറഞ്ഞു. തോട്ടം മേഖലയിലെ നിര്‍ധനരായ രോഗികള്‍ക്ക് ഈ പദ്ധതി ഒരു കൈത്താങ്ങാകുമെന്ന് വികസനക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ കുളത്തിങ്കല്‍ പറഞ്ഞു. പീരുമേട് താലൂക്കില്‍ ഡയാലിസീസ് സെന്റര്‍ ഇല്ലാത്തത് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനായി അയല്‍ ജില്ലകളെ ആശ്രയിക്കേണ്ട സ്ഥിതിയുമുണ്ട്. പീരുമേട് താലൂക്ക് ആശുപത്രിയുടെ ചുമതലയുള്ള അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആശുപത്രിയില്‍ ഡയാലിസീസ് സെന്റര്‍ തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. സെല്‍വത്തായി പറഞ്ഞു. 2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ ആതുര സേവന രംഗത്ത് ഏറെ പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്ക് കെത്താങ്ങാകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് പഞ്ചായത്തംഗം സുമിത്ര മനു പറഞ്ഞു.
What's Your Reaction?






