വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളി തിരുനാള്‍ സമാപിച്ചു
വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളി തിരുനാള്‍ സമാപിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളി തിരുനാള്‍ സമാപിച്ചു. വിജയപുരം രൂപത കോര്‍പ്പറേറ്റ് മാനേജര്‍ റവ ഫാ: ആന്റണി ജോര്‍ജ് പാട്ടപറമ്പില്‍ മുഖ്യകാര്‍മികനായി. ഇടവക വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍, സഹവികാരി ഫാ. ബെഞ്ചമിന്‍, ഫാ. ജിതിന്‍ മാത്യു ഫെര്‍ണാണ്ടസ്, ഫാ. ബ്രിനിറ്റ്, ഫാ. പീറ്റര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രദക്ഷിണവും നടന്നു. തുടര്‍ന്ന് സ്‌നേഹ വിരുന്ന്. ഇടവക സെക്രട്ടറി സ്റ്റെലിന്‍ കല്ലറക്കല്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ക്രിസ്റ്റഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






