അടിമാലി പൊതുശ്മശാനത്തിന്റെ നവീകരണം വൈകുന്നു: വെട്ടിലായത് നിര്‍ധന കുടുംബങ്ങള്‍

അടിമാലി പൊതുശ്മശാനത്തിന്റെ നവീകരണം വൈകുന്നു: വെട്ടിലായത് നിര്‍ധന കുടുംബങ്ങള്‍

May 20, 2025 - 13:14
 0
അടിമാലി പൊതുശ്മശാനത്തിന്റെ നവീകരണം വൈകുന്നു: വെട്ടിലായത് നിര്‍ധന കുടുംബങ്ങള്‍
This is the title of the web page

ഇടുക്കി: കൂമ്പന്‍പാറയിലുള്ള അടിമാലി പഞ്ചായത്തിന്റെ പൊതുശ്മശാനത്തിന്റെ നവീകരണം വൈകുന്നു. 28 ലക്ഷം രൂപ മുതല്‍മുടക്കില്‍ ഒരുമാസത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, നിര്‍മാണം ആരംഭിച്ച് 2 മാസം പിന്നിട്ടിട്ടും ജോലികള്‍ പൂര്‍ത്തിയായില്ല. ശ്മാശാനത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. കോട്ടയം ആസ്ഥാനമായുള്ള കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അടിമാലിയുടെ സമീപ മേഖലകളില്‍ നിന്നുള്ളവരും മരണാന്തര ചടങ്ങുകള്‍ക്കായി പൊതുശ്മശാനത്തെ ആശ്രയിച്ചിരുന്നു. എന്നാല്‍, കേന്ദ്രം അടച്ചിട്ടതോടെ നിര്‍ധന കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി. അറ്റകുറ്റപ്പണി വേഗം പൂര്‍ത്തീകരിച്ച് പൊതുശ്മശാനം പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow