ദേവികുളത്ത് റോഡരികില്‍ ഭീമന്‍ മണ്‍കൂന: പ്രദേശവാസികള്‍ക്ക് ഭീഷണി

ദേവികുളത്ത് റോഡരികില്‍ ഭീമന്‍ മണ്‍കൂന: പ്രദേശവാസികള്‍ക്ക് ഭീഷണി

May 20, 2025 - 13:27
 0
ദേവികുളത്ത് റോഡരികില്‍ ഭീമന്‍ മണ്‍കൂന: പ്രദേശവാസികള്‍ക്ക് ഭീഷണി
This is the title of the web page

ഇടുക്കി: ദേവികുളം ഗവ. എല്‍പി സ്‌കൂളിനുസമീപം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് കൂടിക്കിടക്കുന്ന മണ്ണ് വാഹന ഗതാഗതത്തിന് ഭീഷണി. കഴിഞ്ഞ മഴക്കാലത്താണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണും മരങ്ങളും പതിച്ചത് റോഡരികിലായതിനാല്‍ ഗതാഗത തടസമുണ്ടായില്ല. എന്നാല്‍, ഒരുവര്‍ഷം പിന്നിട്ട് അടുത്ത കാലവര്‍ഷമായിട്ടും മണ്ണ് നീക്കാന്‍ നടപടി സ്വീകരിച്ചില്ല. ഈ മേഖലയില്‍ റോഡിന്റെ അടിവശത്ത് നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
ശക്തമായ മഴ പെയ്താല്‍ മണ്ണ് റോഡിലേക്ക് ഒഴുകി ദേശീയപാതയില്‍ ഗതാഗതം ദുഷ്‌കരമാകും. കൂടാതെ, മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന വിള്ളലും പ്രദേശവാസികളില്‍ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞവര്‍ഷം മണ്ണിടിച്ചിലുണ്ടായപ്പോള്‍ മേഖലയിലെ കുടുംബങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അടിയന്തരമായി മണ്ണ് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow