ജില്ലാതല സ്വരാജ് ട്രോഫി ഏറ്റുവാങ്ങി ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി
ജില്ലാതല സ്വരാജ് ട്രോഫി ഏറ്റുവാങ്ങി ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി

ഇടുക്കി: ജില്ലാതല സ്വരാജ് ട്രോഫി ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി ഏറ്റുവാങ്ങി. വകുപ്പ് മന്ത്രി എം ബി രാജേഷ് പുരസ്‌കാരത്തുകയും ട്രോഫിയും സാക്ഷ്യപത്രവും പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍, മുന്‍ പ്രസിഡന്റുമാരായ ജിഷാ ഷാജി, ജിന്‍സണ്‍ വര്‍ക്കി, പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സമ്മാനിച്ചു.
20ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ഇരട്ടയാര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ പുരസ്‌കാര പ്രഖ്യാപന വേളയില്‍ മന്ത്രി എം ബി രാജേഷ് പ്രത്യേകം അഭിനന്ദിച്ചിരുന്നു. നേരത്തെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ പ്രസംഗത്തില്‍ എല്‍ഡിഎഫ് ഭരണത്തിലുള്ള ഇരട്ടയാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു. സമീപനം, സഹകരണം, നവീകരണം, ശാക്തീകരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഇരട്ടയാര്‍ ഉദാഹരണമാണെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചിരുന്നു.
What's Your Reaction?






