അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ: കട്ടപ്പനയിൽ 4 പേർ പിടിയിൽ
അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടൽ: കട്ടപ്പനയിൽ 4 പേർ പിടിയിൽ
ഇടുക്കി: കട്ടപ്പന ബെവ്‌കോ ഔട്ട്‌ലെറ്റിന്റെ പരിസരം കേന്ദ്രീകരിച്ച് ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന നാലംഗ സംഘത്തെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സാഗര ജങ്ഷൻ പുതുപ്പറമ്പിൽ പി എസ് ഹരി(അച്ചു 32), വലിയതോവാള മന്നാക്കുടി ഈട്ടിക്കുന്നേൽ സുധീഷ് സുധാകരൻ(38), വലിയപാറ സ്വദേശികളായ തയ്യിൽ പ്രമോദ് ശശി(38), തകിടിയേൽ സുധീഷ് മോൻ(35) എന്നിവരാണ് പിടിയിലായത്. 7000 രൂപയാണ് ഇവര്‍ കൈക്കലാക്കിയത്. ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച് പിടിച്ചുപറി സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരംലഭിച്ചിരുന്നു. കഴിഞ്ഞദിവസം ഝാര്‍ഖണ്ഡ് സ്വദേശികളായ ബിസോണ മുര്‍മു, ബെനഡിക്ട് സോറന്‍ എന്നിവരുടെ പക്കല്‍നിന്ന് 3,500 രൂപ വീതമാണ് ബലമായി കൈക്കലാക്കിയത്. ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പന്‍, സിഐ കെ പ്രേംകുമാര്‍, എസ്‌ഐമാരായ എബി ജോര്‍ജ്, പി വി മഹേഷ്, സിപിഒമാരായ എന്‍ എ വിജിന്‍, വി എം ജോസഫ്, ശരണ്യാമോള്‍ പ്രസാദ് എന്നിവരാണ് അന്വേഷണം.
What's Your Reaction?