ഇടുക്കി മെഡിക്കല്‍ കോളേജില്‍ അഞ്ചര വയസുകാരിക്ക് അടിയന്തര സ്‌കാനിങ് നിഷേധിച്ചതായി പരാതി 

ഇടുക്കി മെഡിക്കല്‍ കോളേജില്‍ അഞ്ചര വയസുകാരിക്ക് അടിയന്തര സ്‌കാനിങ് നിഷേധിച്ചതായി പരാതി 

Oct 1, 2026 - 10:46
 0
ഇടുക്കി മെഡിക്കല്‍ കോളേജില്‍ അഞ്ചര വയസുകാരിക്ക് അടിയന്തര സ്‌കാനിങ് നിഷേധിച്ചതായി പരാതി 
This is the title of the web page

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചരവയസുകാരിക്ക് അടിയന്തര സ്‌കാനിങ് നിഷേധിച്ചതായി പരാതി. തടിയമ്പാട് മടത്തികണ്ടത്തില്‍ അരുണ്‍ ചാക്കോയാണ് പരാതിയുമായി രംഗത്തെത്തിയത്. കുറച്ചുദിവസങ്ങളായി സുഖമില്ലാതിരുന്ന കുട്ടിക്ക് അലര്‍ജിയാണോ തക്കാളിപ്പനിയാണോ എന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച എമര്‍ജന്‍സി അടിസ്ഥാനത്തില്‍ അടിയന്തരമായി സ്‌കാനിങ് നടത്താന്‍ ഡോക്ടര്‍ കുറിപ്പ് നല്‍കി. എന്നാല്‍ ശനിയാഴ്ചയെ സ്‌കാനിങ് നടക്കുവെന്ന് പറഞ്ഞ് ജീവനക്കാര്‍ കുട്ടിയെയും വല്യമ്മയെയും തിരിച്ചയക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം ആശുപത്രി അധികൃതരെ ഫോണ്‍ വിളിച്ച് വിവരം അറിയിച്ച ശേഷമാണ് കുട്ടിയെ സ്‌കാനിങ്ങിന് പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ തയാറായത്. ഇതിനുപിന്നാലെ ജോലി കളയിക്കാനാണോ പരാതിപ്പെട്ടതെന്ന് ചോദിച്ച് ജീവനക്കാര്‍ കുടുംബത്തോട് കയര്‍ത്തതായും പിതാവ് പറയുന്നു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയെന്ന ഗുരുതര പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് മറ്റൊരു അനാസ്ഥ കൂടി പുറത്തുവരുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow