കലക്ടറുടെ ജനദ്രോഹ ഉത്തരവുകള്‍ പിന്‍വലിക്കുക: യൂത്ത് ഫ്രണ്ട് (എം) ചെറുതോണിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി
കലക്ടറുടെ ജനദ്രോഹ ഉത്തരവുകള്‍ പിന്‍വലിക്കുക: യൂത്ത് ഫ്രണ്ട് (എം) ചെറുതോണിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി
ഇടുക്കി: കലക്ടര്‍ ഇറക്കിയ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) ചെറുതോണിയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ഷിജോ തടത്തില്‍ ഉദ്ഘാടനം ചെയ്തു. ജനദ്രോഹ റദ്ദാക്കാന്‍ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും തന്റേടമില്ലെങ്കില്‍ അവര്‍ പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഇത്തരമൊരു ജനദ്രോഹ സാഹചര്യം ഉണ്ടാക്കിയ എംഎല്‍എമാര്‍ പൊതുജനങ്ങളോട് മാപ്പ് പറയാന്‍ തയാറാകണമെന്നും ജനദ്രോഹ ഉത്തരവുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിപിന്‍ സി. അഗസ്റ്റിന്‍, നേതാക്കന്മാരായ ജോസ് കുഴികണ്ടം, സിജി ചാക്കോ, പ്രിന്റോ ചെറിയാന്‍, ജോമറ്റ് ഇളംതുരുത്തി, ഡിജോ വട്ടോത്ത്, ആല്‍ബിന്‍ വറവോളയില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?