എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചെറുതോണി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചെറുതോണി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
ഇടുക്കി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചെറുതോണി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം ജെ മാത്യു അധ്യക്ഷനായി. കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, അനില്‍ കൂവപ്ലാക്കല്‍, സിറിയക് ചാഴിക്കാടന്‍, ജോര്‍ജ് അഗസ്റ്റിന്‍, എം കെ പ്രിയന്‍, കോയ അമ്പാട്ട്, ഷാജി കാഞ്ഞമല, ഷിനോജ് വള്ളാടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?