അതിഥി മാംഗല്യം: കട്ടപ്പനയിൽ വിവാഹിതരായി ഝാർഖണ്ഡ് സ്വദേശികളായ സുമൻ ബെസ്റയും ചോട്ടി മുർമുവും

അതിഥി മാംഗല്യം: കട്ടപ്പനയിൽ വിവാഹിതരായി ഝാർഖണ്ഡ് സ്വദേശികളായ സുമൻ ബെസ്റയും ചോട്ടി മുർമുവും

Sep 30, 2026 - 17:09
 0
അതിഥി മാംഗല്യം: കട്ടപ്പനയിൽ വിവാഹിതരായി ഝാർഖണ്ഡ് സ്വദേശികളായ സുമൻ ബെസ്റയും ചോട്ടി മുർമുവും
This is the title of the web page

ഇടുക്കി: തൊഴിലും മെച്ചപ്പെട്ട ജീവിതവും തേടി ഝാര്‍ഖണ്ടില്‍നിന്ന് കട്ടപ്പനയിലെത്തിയ സുമന്‍ ബെസ്‌റയ്ക്കും ചോട്ടി മുര്‍മുവിനും ഇനി പുതിയ ജീവിതം. കട്ടപ്പന പവര്‍ ഇന്‍ ജീസസ് പള്ളയില്‍വച്ച്  പെന്തക്കൊസ്ത് ആചാരപ്രകാരം ഇരുവരും വിവാഹിതരായി. പാസ്റ്റര്‍ തോമസ് ജോണിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിവാഹ ശുശ്രൂഷകളില്‍ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. തുടര്‍ന്ന് നടന്ന പരമ്പരാഗതമായ ഗാനങ്ങളും നൃത്തങ്ങളും വേറിട്ട അനുഭവമായിരുന്നു. പാസ്റ്റര്‍ റോയി തോമസ്, പാസ്റ്റര്‍ വിന്‍സന്റ് തോമസ്, ചര്‍ച്ച് ഡയറക്ടര്‍ ജേക്കബ് എബ്രഹാം, പാസ്റ്റര്‍മാരായ റോയി മാത്യു, രാജേഷ്, ജോര്‍ജ് ഒഴാക്കല്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow