സഫലമീ യാത്ര പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

 സഫലമീ യാത്ര പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

Jul 12, 2025 - 12:17
 0
 സഫലമീ യാത്ര പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സഫലമീ യാത്ര പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജനക്ഷേമകരമായ പദ്ധതികള്‍ മികച്ച നിലയില്‍ പ്രാവര്‍ത്തികമാക്കണമെന്നും പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് തങ്ങള്‍ ഒറ്റക്കാണെന്ന ബോധ്യം മാറ്റിയെടുക്കുവാനും ഇത് പ്രയോജനപ്പെടുത്തി ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആസ്ഥാനവികസനത്തിന് ജില്ലാ പഞ്ചായത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല. ഇനിയും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. ഗുണഭോക്താക്കള്‍ക്ക് വാഹനത്തിന്റെ രേഖകളും ഹെല്‍മറ്റും ഉള്‍പ്പെടെയുള്ളവ കൈമാറി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷംനാദ് വി എ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച ഗുണഭോക്തൃ പട്ടികയുടെ അടിസ്ഥാനത്തില്‍ 37 പേര്‍ക്ക് വാഹനം വിതരണം ചെയ്തു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വാഹനത്തിന് 113500 രൂപയാണ് വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. സത്യന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ  സി രാജേന്ദ്രന്‍, ഷൈനി സജി, സെക്രട്ടറി സജീവ് പി കെ, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ സെന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow