കട്ടപ്പന നഗരസഭയിലെ വിവിധ പദ്ധതികള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
കട്ടപ്പന നഗരസഭയിലെ വിവിധ പദ്ധതികള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കട്ടപ്പന നഗരസഭയിലെ വിവിധ പദ്ധതികള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നവീകരിച്ച കരിമ്പാനിപ്പടി -ചപ്പാത്ത് ബൈപ്പാസ് റോഡ്, നടുത്തൊഴുകപ്പടി - ടാങ്ക് പടി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനവും വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മവുമാണ് മന്ത്രി നിര്‍വഹിച്ചത്. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് കരിമ്പാനിപ്പടി - ചപ്പാത്ത് ബൈപ്പാസ് റോഡിന് 25 ലക്ഷം രൂപയും നടുത്തൊഴുകപ്പടി ടാങ്ക് പടി റോഡിന് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തിയത്. 5,10,000 രൂപ ചെലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. കട്ടപ്പന നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ ഷജി തങ്കച്ചന്‍, തങ്കച്ചന്‍ പുരയിടം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






