വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ബോധവല്‍ക്കരണ ക്ലാസ് നടത്തി
വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. വണ്‍ കേരള എയര്‍ സ്‌ക്വാര്‍ഡന്‍ എന്‍സിസി കൊച്ചുവേളിയും വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂള്‍ എന്‍ഫോഴ്‌സ് എന്‍സിസിയും ചേര്‍ന്നാണ് എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, എന്‍സിസി വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് നടത്തിയത്. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഭൂകമ്പം, വൈദ്യുതാഘാതം, തീ പിടിത്തം തുടങ്ങിയ സാഹചര്യങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളെപ്പറ്റി ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഇടുക്കി സീനിയര്‍ ഓഫീസര്‍ ശിവകുമാര്‍, എസ്എസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ സോണി തോമസ് എന്നിവര്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജോ ജോര്‍ജ്, വണ്‍ കേരള എയര്‍ സ്‌ക്വാര്‍ഡന്‍ എന്‍സിസി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ ബിനു കുമാര്‍, സര്‍ജന്റ് റഫീഖ് എം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






