ക്രിസ്തുജയന്തി ഇടുക്കി രൂപതാതല ആഘോഷം നെടുങ്കണ്ടത്ത് സമാപിച്ചു: വിശ്വാസപ്രഘോഷണ റാലിയില്‍ പങ്കെടുത്ത് 20000ത്തിലേറെ വിശ്വാസികള്‍
ക്രിസ്തുജയന്തി ഇടുക്കി രൂപതാതല ആഘോഷം നെടുങ്കണ്ടത്ത് സമാപിച്ചു: വിശ്വാസപ്രഘോഷണ റാലിയില്‍ പങ്കെടുത്ത് 20000ത്തിലേറെ വിശ്വാസികള്‍
ഇടുക്കി: ക്രിസ്തു ജയന്തി ഇടുക്കി രൂപതാതല സമാപനം നെടുങ്കണ്ടത്ത് നടത്തി. കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന് കുരിശ് ആശീര്‍വദിച്ച് നല്‍കികൊണ്ട് റാലി ഉദ്ഘാടനം ചെയ്തു. 115 ഇടവകകളില്‍നിന്ന് 20000 ലേറെ വിശ്വാസികള്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരമാണ് ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭ വിശ്വാസികള്‍ ക്രിസ്തുജയന്തിയുടെ 2025-ാം വര്‍ഷം ജൂബിലിയായി ആഘോഷിച്ചത്. ആഗോള സഭയില്‍ തിരുനാളില്‍ റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ കവാടം അടക്കുന്നതോടെ ജൂബിലിയ്ക്ക് സമാപനമാകും. ഭദ്രാവത് രൂപതാ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, ഗൊരഖ്പൂര്‍ രൂപതാ മെത്രാന്‍ മാര്‍ മാത്യു നെല്ലിക്കുന്നേല്‍, അഥിലാബാദ് രൂപതാ മെത്രാന്‍ മാര്‍ ജോസഫ് തച്ചാപറമ്പത്ത്, എന്നിവരാണ് സമാപന പരിപാടിയില്‍ പങ്കെടുത്തത്.
തീര്‍ത്ഥാടകരായി എത്തിച്ചേര്‍ന്ന വിശ്വാസികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നെടുങ്കണ്ടത്ത് നടത്തിയിരുന്നത്. 501 അംഗങ്ങള്‍ അടങ്ങിയ വോളണ്ടിയര്‍ ടീമാണ് വിവിധ കമ്മറ്റികളിലായി പ്രവര്‍ത്തിച്ചുവന്നിരുന്നത്. രൂപതാ വികാരി ജനറല്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. എബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് നരിതൂക്കില്‍, ആര്‍ച്ച് പ്രീസ്റ്റ് ഫാ. തോമസ് വട്ടമല, ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ജോര്‍ജ് കോയിക്കല്‍, സെസില്‍ ജോസ്, സാം സണ്ണി, ഷേര്‍ളി ജൂഡി, രൂപതാ വക്താവ് ഫാ. ജിന്‍സ് കാരക്കാട്ട് നേതൃത്വം നല്‍കി.
What's Your Reaction?