ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണം: ഇടുക്കി രൂപതാ ജാഗ്രതാസമിതി

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണം: ഇടുക്കി രൂപതാ ജാഗ്രതാസമിതി

Aug 30, 2024 - 17:59
 0
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണം: ഇടുക്കി രൂപതാ ജാഗ്രതാസമിതി
This is the title of the web page

ഇടുക്കി:ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയാല്‍ പ്രത്യക്ഷ സമരവുമായി മുമ്പോട്ട് പോകുമെന്ന്  ഇടുക്കി രൂപതാ ജാഗ്രതാസമിതി. കമ്മീഷനാണ്  ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും  പ്രസിദ്ധീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ജാഗ്രത സമിതി ആരോപിച്ചു. റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്ന. എന്നാല്‍ ഇതുവരെയും നടപടിയുണ്ടായില്ല. സമാന സ്വഭാവമുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച്  ആഴ്ചകള്‍ക്കുള്ളില്‍ അത് നടപ്പിലാക്കിയത് കേരളം കണ്ടതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള  തുക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യേണ്ടതിനുപകരം ചില പ്രത്യേക മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാത്രമായി കൊടുക്കുകയും ക്രൈസ്തവ സമൂഹത്തിന്  നീതി നിഷേധിക്കുകയും ചെയ്യുന്നതിനെതിരെ  പ്രതിഷേധം ശക്തമാണ്. ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിന്റെ നീതിപൂര്‍വ്വകമായ വിതരണം ഉറപ്പുവരുത്തുവാന്‍ ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജാഗ്രതാസമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പാക്കേജുകളും ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും ആയി സാമൂഹികവും സാമ്പത്തികവുമായി സമുദ്ധരിക്കപ്പെടേണ്ട ഒരു ജനവിഭാഗത്തിന്റെ അവകാശങ്ങളാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതിലൂടെ തടസപ്പെടുത്തുന്നത്. നീതി നടപ്പിലാക്കാന്‍ വൈകുന്നത് നീതി നിഷേധിക്കുന്നതിനുതുല്യമാണ് എന്ന കാര്യം മറക്കരുത് എന്ന് സംഘടനാ ഭാരവാഹികള്‍ ഓര്‍മിപ്പിച്ചു.

ഇരട്ടയാര്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യ വികാരി ജനറല്‍ മോണ്‍.ജോസ് കരിവേലിക്കല്‍ അധ്യക്ഷനായി.ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ബിനോയി മഠത്തില്‍, ജോര്‍ജ് കോയിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിബി വലിയമറ്റം, സനീഷ് തോമസ്, മാത്തുക്കുട്ടി കുത്തനാപള്ളിയില്‍, ബിജു തോവാള, ജിജി അബ്രഹാം, സിജോ ഇലന്തൂര്‍, ജോഷി എമ്പ്രയില്‍,, ഷീല മാത്യു, സന്തോഷ് ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow