മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളിലെ എസ്പിസി ക്യാമ്പ് സമാപിച്ചു
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളിലെ എസ്പിസി ക്യാമ്പ് സമാപിച്ചു
ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകളുടെ ക്രിസ്മസ് ക്യാമ്പ് സമാപിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് ഉദ്ഘാടനം ചെയ്തു. വണ്‍ സ്‌കൂള്‍ വണ്‍ പ്രൊജക്ട് പദ്ധതിയുടെ ഉദ്ഘാടനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവസുധന്‍ ജനറല്‍ബോഡി നിര്‍വഹിച്ചു. കിടപ്പു രോഗികള്‍ക്കുള്ള നിത്യോപയോഗ സാധനങ്ങള്‍ കൈമാറിക്കൊണ്ട് എസ്പിസി പ്രൊജക്ട് ഇടുക്കി എഡിഎന്‍ഒ എസ്ആര്‍ സുരേഷ് ബാബു നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, മുരിക്കാശേരി എസ്എച്ച്ഒ സന്തോഷ് കെ എം, പ്രിന്‍സിപ്പല്‍ എസ്‌ഐ മണിയന്‍ കെഡി, ഡിഐ ജോബിന്‍ ജെയിംസ്, സിപിഒ ഷിനോയി കുര്യന്‍, എസിപിഒ അഖില ടോം, ഡബ്ല്യുഡിഐ മീനു എംസി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?