കോവില്‍മലയിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി
കോവില്‍മലയിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി

ഇടുക്കി: കോവില്‍മലയിലെ വഴിവിളക്കുകള്‍ മിഴി അടച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇതോടെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധ ശല്യത്തോടൊപ്പം ആളുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനും സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പഞ്ചായത്തും മറ്റ് ബന്ധപ്പെട്ട അധികൃതരും കൃത്യസമയത്ത് മെയിന്റനന്‍സ് ചെയ്യാത്തതാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണം. രാത്രികാലങ്ങളില്‍ നിരവധി ആളുകള്‍ കാല്‍നടയായി ഇത് വഴി പോകാറുണ്ട് . വഴിവിളക്കുകളുടെ അഭാവത്തില്‍ ഭീതിയോടെ വേണം മേഖലയിലെ ആളുകള്‍ക്ക് വഴി നടക്കാന്‍. കൂടാതെ കാട്ടുപന്നി അടക്കമുള്ള വന്യമൃഗം ശല്യം നേരിടുന്ന മേഖലകൂടിയാണിവിടം. അടിയന്തരമായി മിഴിയടിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടി അധികാരികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .
What's Your Reaction?






