കുമളിയില്‍ സഹസ്രദള പത്മം വിരിഞ്ഞു: കാഴ്ചക്കാര്‍ക്ക് കൗതുകം
കുമളിയില്‍ സഹസ്രദള പത്മം വിരിഞ്ഞു: കാഴ്ചക്കാര്‍ക്ക് കൗതുകം

ഇടുക്കി: പുരാണങ്ങളില്‍ ദേവീദേവന്‍മാരുടെ ഇരിപ്പിടം എന്ന് വിശേഷിപ്പിക്കുന്ന സഹസ്രദള പത്മം കുമളിയിലുണ്ട്. പത്തുമുറി വള്ളിയാങ്കല്‍ രാധികയുടെ വീട്ടിലാണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. കേരളത്തിന്റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ ഇത് വിരിയാറുള്ളൂ. പുരാണ ഇതിഹാസങ്ങളിലും കാവ്യങ്ങളിലും മാത്രം പറഞ്ഞുകേട്ടിട്ടുള്ള സഹസ്രദള പത്മം കാണാന്‍ നിരവധിയാളുകളാണ് രാധികയുടെ വീട്ടിലെത്തുന്നത്. ഹാര്‍ഡി ഇനത്തില്‍ പെട്ട താമര വളരെ അപൂര്‍വമായി മാത്രമേ വിരിയാറുള്ളൂ. ഹൈറേഞ്ചില്‍ വിരിയുന്ന ആദ്യ സഹസ്രദളപത്മമാണ് രാധികയുടെ വീട്ടില്‍ വിരിഞ്ഞതെന്ന് കരുതുന്നു. രാധികയും കുടുംബവും വര്‍ഷങ്ങളായി പൂച്ചെടി പരിപാലനം നടത്തിവരുന്നു.
സഹസ്രദള പത്മത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞ രാധിക മൂന്നുവര്‍ഷം മുമ്പ് രണ്ടിനം താമര വിത്തുകള്‍ പശ്ചിമബംഗാളില്‍ നിന്ന് ഓണ്‍ലൈനായി വരുത്തി നട്ട് പരിപാലിച്ചുവരികയായിരുന്നു.
30 ഇനം താമരകളാണ് ഇവര്‍ വീട്ടുമുറ്റത്തും പരിസരത്തും പരിപാലിച്ചുവരുന്നത്. ഒപ്പം വിവിധയിനം ആമ്പലുകളും ഇവിടെയുണ്ട്. ഒപ്പം നിരവധി പൂച്ചെടികളും പരിപാലിക്കുന്നുണ്ട്. വെയില്‍ ധാരാളം ആവശ്യമുള്ള സഹസ്രദള പത്മത്തിന് ചാണകപ്പൊടിയും എല്ല്‌പൊടിയുമാണ് വളമായി പ്രയോഗിക്കുന്നത്.
40ലേറെ ഇനം റോസാച്ചെടികള്‍, അസീലിയ ഓര്‍ക്കിഡ്, ആഡീനിയ, ജെറേനിയം, ഡെയ്‌സി ബോള്‍സ്, ഡബിള്‍ ഡിങ്കിള്‍, പെറ്റല്‍ തുടങ്ങിയ പൂച്ചെടികളും ഇവിടെയുണ്ട്. ഭര്‍ത്താവ് ശിവന്‍കുട്ടിയും മകനും ഉദ്യാനപരിപാലനത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.
What's Your Reaction?






