അധ്യാപകനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും
അധ്യാപകനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും

ഇടുക്കി: നെടുങ്കണ്ടം പാമ്പാടുംപാറ ഗവ: തമിഴ് മലയാളം മീഡിയം സ്‌കൂളിലെ അധ്യാപകനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം. അധ്യാപകനെ തിരികെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കളും കുട്ടികളും സ്‌കൂളിലും പഞ്ചായത്ത് ഓഫീസിലും പ്രതിഷേധവുമായെത്തി. മികച്ച അധ്യാപകനെ, ചിലര്‍ ഇടപെട്ട് മനഃപൂര്‍വ്വം സ്ഥലം മാറ്റുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.അതെ സമയം സ്‌കൂളില്‍ തമിഴ് മലയാളം ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും സ്‌കൂളിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ അധ്യാപകനെതിരെ പല ആരോപണങ്ങളും ഉണ്ടെന്നും ഒരു വര്‍ഷം മുന്‍പ് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നുവെന്നുമാണ് എതിര്‍ വിഭാഗത്തിന്റെ ആരോപണം. അധ്യാപകനെ സ്‌കുളില്‍ തിരികെ നിയമിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഇവര്‍ പറഞ്ഞു.
What's Your Reaction?






