കാടുപടലങ്ങള്‍ കയറി നഗരസഭ മൈതാനത്തെ വൈദ്യുത ട്രാന്‍സ്‌ഫോര്‍മര്‍
കാടുപടലങ്ങള്‍ കയറി നഗരസഭ മൈതാനത്തെ വൈദ്യുത ട്രാന്‍സ്‌ഫോര്‍മര്‍

ഇടുക്കി: കട്ടപ്പന നഗരസഭ മൈതാനത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന വൈദ്യുത ട്രാന്‍സ്‌ഫോര്‍മര്‍ കാടുപടലങ്ങള്‍ കയറി അപകടാവസ്ഥയിലായിട്ടും നഗരസഭയോ, കെഎസ്ഇബിയോ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മഴ പെയ്തതോടെ വള്ളി പടര്‍പ്പുകള്‍ ഉള്‍പ്പയുള്ളവ വലിയ തോതില്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വളര്‍ന്നു പന്തലിച്ചു. ഇത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നതി. ഇതിന് നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് നഗരസഭ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരിയിടം പറഞ്ഞു. ട്രാന്‍സ്‌ഫോര്‍മറിന്റെ പരിസരത്തേക്ക് പടര്‍ന്നുപിടിച്ച കാടുപടലങ്ങള്‍ സമീപത്തെ ജനറേറ്റര്‍ റൂമിലേക്കും വളരുന്ന സ്ഥിതിയാണുള്ളത്. നഗരസഭ മൈതാനത്ത് കായിക പരിശീലനത്തിന് എത്തുന്നുവര്‍ക്കും ഇത് ഭീഷണിയുയര്‍ത്തുന്നു. അധികൃതര്‍ അടിയന്തരമായി കാടുപടങ്ങള്‍ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
What's Your Reaction?






