കട്ടപ്പന സര്‍ക്കിള്‍ ജംഗ്ഷന്‍ റെസിഡന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം
കട്ടപ്പന സര്‍ക്കിള്‍ ജംഗ്ഷന്‍ റെസിഡന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

ഇടുക്കി: കട്ടപ്പന സര്‍ക്കിള്‍ ജംഗ്ഷന്‍ റെസിഡന്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ജംഗ്ഷന്‍ റെസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. കെ. ജോസഫ് കണ്ണമ്പള്ളി അദ്ധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ സോണിയ ജെയ്ബി മുഖ്യ പ്രഭാഷണം നടത്തി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെ നഗരസഭാ കൗണ്‍സിലര്‍ ഐബിമോള്‍ രാജന്‍ അനുമോദിച്ചു. ഡോ. ക്ലിന്റ് ജോസ് ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. സി ആര്‍ പി എഫ്. ഡി.ഐ. ജി എം ജെ വിജയ്, പി. ബി ശ്രീനിവാസന്‍, ഉഷാ മനോജ്, മായാ ശ്രീനി, റ്റി എ.സണ്ണി തയ്യില്‍, പി ഡി തോമസ്, മധു കൊല്ലാക്കട്ട്, കുരിയന്‍ പതിപള്ളി, സാലു , ജയശ്രീ ജയന്‍, സോബികുട്ടി കൊച്ചിലാത്തു, ബിനോയ്, ഷിബു, തുടങ്ങിയവര്‍ സംസാരിച്ചു. തോമസ് ജോസ് പ്രസിഡന്റ് ആയ 2024-25 വര്‍ഷത്തെ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
What's Your Reaction?






