മലയോര ഹൈവേ നിര്‍മാണം: റോഡില്‍ പൂഴിമണ്ണ് കിടക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി
മലയോര ഹൈവേ നിര്‍മാണം: റോഡില്‍ പൂഴിമണ്ണ് കിടക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി

ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് സംസ്ഥാനപാതയില്‍ നിന്നും കോഴിമലയിലേക്ക് ഇറങ്ങുന്ന ബൈപ്പാസ് റോഡിനോട് ചേര്‍ന്ന ഭാഗത്ത് പൂഴിമണ്ണ് കിടക്കുന്നത് ബൈക്ക് യാത്രികാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. മലയോര ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഉയരം കൂട്ടുന്നതിനും, പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് കുഴിക്കുകയും ചെയ്ത ഭാഗത്താണ് പൂഴി മണ്ണ് നിറഞ്ഞു അപകടസാധ്യത സൃഷ്ടിക്കുന്നത്. ഇതിനാല്‍ ഇതുവഴിയെത്തുന്ന ബൈക്ക് യാത്രികര്‍ തെന്നി വീണ് അപകടം സംഭവിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും വേഗം കോണ്‍ക്രീറ്റോ ടാറിങോ ചെയ്യണമെന്ന് ആവശ്യമാണ് നാട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്നത്.
What's Your Reaction?






