പോക്സോ കേസില്‍ 44 കാരന് 106 വര്‍ഷം കഠിന തടവ്
പോക്സോ കേസില്‍ 44 കാരന് 106 വര്‍ഷം കഠിന തടവ്

ഇടുക്കി : ബുദ്ധിമാന്ദ്യമുള്ള 15കാരിയെ പീഡിപ്പിച്ച കേസിൽ , തൃശൂര്‍ പുലാക്കോട് സ്വദേശി പത്മനാഭന്‍ എന്ന പ്രദീപിനെയാണ് 106 വർഷം കഠിനതടവിന് ദേവികുളം കോടതി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. അടിമാലിയില്‍ ഹോട്ടല്‍ ജോലിക്ക് വന്ന പ്രദീപ്, ഒരുമിച്ച് ജോലി ചെയ്തിരുന്ന സ്ത്രീയുമായി സൗഹൃദത്തിലാവുകയും ഇവരുടെ വീട്ടില്‍ താമസമാക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീയും മറ്റുള്ളവരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇവരുടെ 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി ഗര്‍ഭശ്ചിദ്രം നടത്തിയിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ പിതാവ് പ്രതിയാണെന്ന ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടും വന്നിരുന്നു. അടിമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ ക്ലീറ്റസ് കെ ജോസഫ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രൊസിക്യൂഷനായി അഡ്വ. സ്മിജു കെ ദാസ് ഹാജരായി. 106 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയുമാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ 22 മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴ തുക പെണ്‍കുട്ടി്ക്ക് നല്‍കണം. ഒപ്പം ഇടുക്കി ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ വിക്ടിം കോംമ്പന്‍സേഷന്‍ സ്‌കീമില്‍ നിന്ന് നഷ്ട പരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി
What's Your Reaction?






