ചപ്പാത്തില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതായി പരാതി
ചപ്പാത്തില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതായി പരാതി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്തില്‍ മദ്യപസംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വര്‍ധിക്കുന്നതായി പരാതി. ചപ്പാത്ത് ടൗണിലും, ചപ്പാത്ത് പാലത്തിനടിയിലുമാണ് സാമൂഹ്യവിരുദ്ധര്‍ പ്രധാനമായും തമ്പടിക്കുന്നത്. ഇതിനെതിരെ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലായെന്ന് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇതോടൊപ്പം പെരിയാറിനെ മലിനമാക്കുന്ന രീതിയില്‍ മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനാല്‍ വലിയ രീതിയിലുള്ള മാലിന്യ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ചപ്പാത്ത് ടൗണില്‍ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പൊതു ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം പൊതുജനങ്ങള്‍ പെരിയാറിനെയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇത് പെരിയാറ്റിലെ ജലത്തെ കൂടുതല്‍ മലിനമാക്കുകയാണ്. ചപ്പാത്ത് ടൗണിലെ ഇത്തരം മദ്യപസംഘങ്ങള്‍ക്കും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






