വീടിന് തീ വച്ച് നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ
വീടിന് തീ വച്ച് നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ

ഇടുക്കി :വാഗമണ്ണിൽ സാമൂഹ്യവിരുദ്ധർ വീട് തീ വച്ച് നശിപ്പിച്ചു. വാഗമൺ പുത്തൻവീട്ടിൽ എസ് സിജിമോന്റെ വീടാണ് അഗ്നിക്ക് ഇരയാക്കിയത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താൻ ആക്രമണം ഉണ്ടായത്. വീട്ടിനുള്ളിലെ മുഴുവൻ ഉപകരണങ്ങളും കത്തി നശിച്ചു.
തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം. ചൊവ്വാഴ്‌ച്ച രാവിലെ സമീപവാസി വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് വീട് കത്തിയ വിവരം സിജിമോൻ അറിയുന്നത്. വീടിൻറെ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവി അടക്കം തകർത്തിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടിൻറെ അലമാരയിൽ സ്വർണവും പണവും അടക്കം ഉണ്ടായിരുന്നു. വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരൽ അടയാള വിദഗ്ധരും ഡോഗ് സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.
What's Your Reaction?






