റഷ്യയിലെ മോസ്‌കോയില്‍ ഭീകരാക്രമണം: 40ലേറെ പേര്‍ കൊല്ലപ്പെട്ടു
റഷ്യയിലെ മോസ്‌കോയില്‍ ഭീകരാക്രമണം: 40ലേറെ പേര്‍ കൊല്ലപ്പെട്ടു

റഷ്യയിലെ മോക്സോയില്‍ അഞ്ചംഗ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മോസ്‌കോയിലെ പ്രസിദ്ധമായ ക്രോക്കസ് സിറ്റി ഹാളില്‍ സംഗീത നിശ നടക്കുന്നതിനിടെയാണ് ആക്രമണം. സൈനികരുടെ വേഷത്തിലെത്തിയ ഭീകരര്‍ യന്ത്രത്തോക്ക് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിനുപിന്നാലെ 2 തവണ ബഹുനില കെട്ടിടത്തിനുള്ളില്‍ സ്ഫോടനവുമുണ്ടായി.
കെട്ടിടത്തിന്റെ മേല്‍ക്കൂര തീപിടിച്ച് തകര്‍ന്നുവീണു. ആക്രമണത്തിന് ശേഷം ഭീകരന്‍ രക്ഷപ്പെട്ടുവെന്നാണ് വിവരം. ആളുകളെ വെടിവച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ചിലരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 3 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ കെട്ടിടത്തിലെ തീയണച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസ് ഏറ്റെടുത്തിട്ടുണ്ട്.
What's Your Reaction?






