ഗൃഹനാഥയെ പീഡിപ്പിച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍
ഗൃഹനാഥയെ പീഡിപ്പിച്ച ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഇടുക്കി: ഗൃഹസന്ദര്‍ശനത്തിനെത്തിയ വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കുകയും നഗ്നയാക്കി ചിത്രങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്ത ബന്ധുവായ പശ്ചിമബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ ബിശ്വേശ്വര്‍പ്പൂര്‍ സ്വദേശിയായ 22കാരനെയാണ് രാജാക്കാട് എസ്എച്ച്ഒ അജയ് മോഹന്‍, എസ്‌ഐ സജി എന്‍ പോള്‍, സിപിഒ ബി ആര്‍ ബിനോജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത്. കഴിഞ്ഞ 18നാണ് യുവാവ് ബൈസണ്‍വാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ വീട്ടില്‍ സന്ദര്‍ശത്തിനെത്തിയത്.
ഭര്‍ത്താവ് ജോലിക്കുപോയ സമയത്ത് ഗൃഹനാഥയെ പ്രതി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി പശ്ചിമബംഗാളിലുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അതിനുശേഷം പ്രതി സ്വദേശത്തേയ്ക്ക് മടങ്ങി. 27നാണ് ദമ്പതികള്‍ രാജാക്കാട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് സംഘം കൊല്‍ക്കത്തയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ബിശ്വേശ്വര്‍പൂറിലെത്തി ബംഗാള്‍ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






