ശിവരാത്രി ഉത്സവത്തിനിടെ പൊലീസ് ജീപ്പ് തല്ലിത്തകര്‍ത്തു: കണ്ണംപടി സ്വദേശി പിടിയില്‍
ശിവരാത്രി ഉത്സവത്തിനിടെ പൊലീസ് ജീപ്പ് തല്ലിത്തകര്‍ത്തു: കണ്ണംപടി സ്വദേശി പിടിയില്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍ പുരാതന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിനിടെ സാമൂഹിക വിരുദ്ധന്‍ പൊലീസ് ജീപ്പ് തല്ലിത്തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കമ്പംമെട്ട് സ്റ്റേഷനിലെ ബൊലേറോയുടെ ഗ്ലാസ് അടിച്ചുതകര്‍ത്ത കണ്ണംപടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രോത്സവത്തിനെത്തിയ യുവതിയെ ഇയാള്‍ ശല്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. ജീപ്പില്‍ കയറ്റുന്നതിനിടെയാണ് ഗ്ലാസ് തല്ലിത്തകര്‍ത്തത്.
What's Your Reaction?






