മദ്യലഹരിയില്‍ വാക്കുതര്‍ക്കം: വണ്ടിപ്പെരിയാറില്‍ യുവാവിനെ കുത്തിക്കൊന്നു
മദ്യലഹരിയില്‍ വാക്കുതര്‍ക്കം: വണ്ടിപ്പെരിയാറില്‍ യുവാവിനെ കുത്തിക്കൊന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ മ്ലാമല പള്ളിക്കടയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തേങ്ങാക്കല്‍ സെക്കന്‍ഡ് ഡിവിഷനില്‍ താമസിക്കുന്ന അശോക് കുമാറിനെ(22) യാണ് പള്ളിക്കട സ്വദേശി സുബീഷ്(19) കൊലപ്പെടുത്തിയത്. സുബീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. സുബീഷ് പള്ളിക്കടയില്‍ മൈക്ക്‌സെറ്റ് സര്‍വീസ് സ്ഥാപനം നടത്തിവരികയാണ്. മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയില്‍ കലാശിക്കുകയും സുബീഷ് കത്തി ഉപയോഗിച്ച് അശോക് കുമാറിനെ കുത്തുകയുമായിരുന്നു. നാട്ടുകാര്‍ ഉടന്‍തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം തുടങ്ങി
What's Your Reaction?






