പരോളിലിറങ്ങി ഒളിവിൽ പോയ പ്രതി വണ്ടൻമേട് പൊലീസ് പിടിയിൽ

പരോളിലിറങ്ങി ഒളിവിൽ പോയ പ്രതി വണ്ടൻമേട് പൊലീസ് പിടിയിൽ

Apr 12, 2024 - 22:26
Jul 2, 2024 - 23:24
 0
പരോളിലിറങ്ങി ഒളിവിൽ പോയ പ്രതി വണ്ടൻമേട് പൊലീസ് പിടിയിൽ
This is the title of the web page

ഇടുക്കി : പരോളിലിറങ്ങി ഒളിവിൽ പോയ പ്രതിയേ വണ്ടൻമേട് പൊലീസ് പിടികൂടി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ചു. വണ്ടൻമേട് മാലി രാജാ ഹൗസിൽ മണികണ്ഠനേയാണ് പിടികൂടിയത്. 2014 ൽ സ്ത്രീയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലേ പ്രതിയാണ് മണി കണ്ഠൻ. ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച ഇയാൾ 2019 ൽ 15 ദിവസത്തേ പരോളിൽ ഇറങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്നു. ഇയാളേ തമിഴ്നാട്- തിരുപ്പൂരിൽ നിന്നുമാണ് പിടികൂടിയത്. തുടർന്ന് മണികണ്ഠനേ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. വണ്ടൻമേട് പൊലീസ് എസ് എച്ച് ഒ ഷൈൻ കുമാർ എ., എസ് ഐ മഹേഷ് പി.എ., എ സി പി ഒ ജയ്മോൻ ആർ., സി പി ഒ സൽജോമോൻ കുര്യൻ എന്നിവർ ചേർന്നാണ് പ്രതിയേ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow